'നേത്ര ചികിത്സാ ക്യാമ്പ് 20 ജൂലൈ 2015 സ്കൂൾ ക്യാമ്പസ്'

Wednesday, September 26, 2012

എന്നിലെ വിരഹം

                                         




 മുഹമ്മദ് റമീസ് ക്ലാസ്സ് 11 കൊമേഴ്സ്


വിരഹത്താൽ നിറയുന്ന മനസ്സിന്റെ കോണിലായ്
മോഹത്താൽ നിറയുമൊരു കൂടൊന്നു കൂട്ടി നീ..
വെണ്ണിലാവാകുന്നൊരിളനീർക്കുടം തെന്നി-
മായുന്നതും കണ്ട് ഞാനിരുന്നു
ചെമ്പനീർപ്പൂവിന്റെ മൃദുദലങ്ങൾ മെല്ലെ
വിടരുമെന്നൊരുമാത്രയോർത്തുപോയി.
സ്വപ്നങ്ങളൊക്കെയും സത്യമായ് തീരുകിൽ
പൂർണ്ണമായ് വിരിയുമൊരു തമരമൊട്ടു ഞാൻ
പൂനിലാപ്പുഞ്ചിരി തൂകുന്ന മുഖവുമായ്
എന്നിൽ നീയെന്നും ഒളിച്ചിരുന്നു
നിന്റെ മിഴിനാളമെൻ മനസ്സിന്റെ ഉള്ളിൽ
ഒരമ്പിയാർവട്ടം പോൽ പൂത്തു നിന്നു.
അഴകിന്റെ റാണിയായ് കാണുന്നു നിന്നെ ഞാൻ
വിലമതിക്കാത്തോരു നിധിയാണു നീ..
ഉണരുമെൻ മനസ്സിലെ മോഹങ്ങളൊക്കെയും
യാഥാർഥ്യമായിന്നു തീർന്നുവെങ്കിൽ
എന്നുള്ളിലാളുമീ തുച്ഛമാ മോഹത്തിൻ
ജ്വാലകൾ നീ വന്നണയ്ക്കുകില്ലേ
 

Thursday, July 12, 2012

ലൈബ്രറി ക്ലബ് ഉദ്ഘാടനം




കങ്ങഴ മുസ്ലിം ഹയർ സെക്കണ്ടറി സ്കൂളിലെ  ലൈബ്രറി ക്ലബ്ബിന്റെ  ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2012 ജൂലൈ 11 ന്  വൈകിട്ട് 3.00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ  ശ്രീ റെജി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് പ്രിൻസിപ്പൽ ശ്രീ എസ് രാധാകൃഷ്ണൻ നിർവ്വഹിച്ചു.
മാസ്റ്റർ അബ്ദുള്ളയുടെപ്രാർഥനയോടെ തുടങ്ങിയ യോഗത്തിലേക്ക് ശ്രീ ശിവപ്രസാദ് ഏവരേയും സ്വാഗതം ചെയ്തു.
ശ്രീ ജോഷി തോമസ്, ശ്രീമതി ബിന്ദു എം എസ്, എന്നീ അദ്ധ്യാപകരും വിദ്യർഥി പ്രതിനിധികളായ മാസ്റ്റർ മുസമ്മിൽ എം,  കുമാരി അനിത സൂസൻ വർഗീസ്, കുമാരി ആഷ്ന സുബൈർ എന്നിവരും ആശംസകൾ അർപ്പിച്ചു. മാസ്റ്റർ ഷുഹൈബ് നാസർ സ്വന്തം  ഇംഗ്ലീഷ് കവിത അവതരിപ്പിച്ചു. മാസ്റ്റർ ഷെരീഫ് എ എസ്, കുമാരി നിഫിയ പി നജീബ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സ്കൂൾ ലീഡർ മാസ്റ്റർ ആഷിക്  വി എൻ  ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.