കങ്ങഴ മുസ്ലിം ഹയർ സെക്കണ്ടറി സ്കൂളിലെ ലൈബ്രറി ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2012 ജൂലൈ 11 ന് വൈകിട്ട് 3.00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ശ്രീ റെജി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് പ്രിൻസിപ്പൽ ശ്രീ എസ് രാധാകൃഷ്ണൻ നിർവ്വഹിച്ചു.
മാസ്റ്റർ അബ്ദുള്ളയുടെപ്രാർഥനയോടെ തുടങ്ങിയ
യോഗത്തിലേക്ക് ശ്രീ ശിവപ്രസാദ് ഏവരേയും സ്വാഗതം ചെയ്തു.
ശ്രീ ജോഷി തോമസ്, ശ്രീമതി ബിന്ദു എം എസ്,
എന്നീ അദ്ധ്യാപകരും വിദ്യർഥി പ്രതിനിധികളായ മാസ്റ്റർ മുസമ്മിൽ എം, കുമാരി അനിത സൂസൻ വർഗീസ്, കുമാരി ആഷ്ന സുബൈർ എന്നിവരും
ആശംസകൾ അർപ്പിച്ചു. മാസ്റ്റർ ഷുഹൈബ് നാസർ സ്വന്തം
ഇംഗ്ലീഷ് കവിത അവതരിപ്പിച്ചു. മാസ്റ്റർ ഷെരീഫ് എ എസ്, കുമാരി നിഫിയ പി നജീബ്
എന്നിവർ ഗാനങ്ങൾ ആലപിച്ചു. സ്കൂൾ ലീഡർ മാസ്റ്റർ ആഷിക് വി എൻ ഏവർക്കും
നന്ദി പ്രകാശിപ്പിച്ചു.