ഒരു സ്കൂളിന് ഒരു ബ്ലോഗ്
ശാസ്ത്ര സാങ്കേതിക വിവരവിനിമയ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മുന്നേറ്റങ്ങളിൽ പങ്കാളികളാകുവാൻ ......
സ്കൂളിന്റെ പ്രവർത്തന മികവുകളും വിശേഷങ്ങളും മറ്റു വിദ്യാലയങ്ങളുമായും ലോകവുമായും പങ്കു വയ്ക്കാൻ.....
കുട്ടികളുടെ സ്റ്റാഫംഗങ്ങളുടേയും കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ ഒക്കെ ലോകം മുഴുവനുമായും പങ്കു വയ്ക്കാൻ...... ബ്ലോഗ് നമ്മെ സഹായിക്കുന്നു
ഇന്റർനെറ്റിന്റെ അനന്ത സാധ്യതകൾ , ബ്ലോഗ് തുടങ്ങേണ്ടതെങ്ങിനെ? മലയാളം ടൈപ്പ് ചെയ്യുന്നതെങ്ങിനെ?പോസ്റ്റിടുന്നതെങ്ങിനെ? പാട്ടുകളും ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതെങ്ങിനെ... തുടങ്ങി ബ്ലോഗിങ്ങിനെപ്പറ്റി അറിയേണ്ടതെല്ലാമറിയാൻ ഇതാ ഒരവസരം
ബ്ലോഗ് ശില്പശാല
2011 നവംബർ 22 ചൊവ്വാഴ്ച
രാവിലെ 9.30 ന്
സ്കൂൾ സെമിനാർ ഹാളിൽ .ക്ലാസ്സുകൾ നയിക്കുന്നവർ :
നിരക്ഷരൻ, ഹബി, കൊട്ടോട്ടിക്കാരൻ, മുരളീകൃഷണ മാലോത്ത്, ജിക്കു വർഗ്ഗീസ്
ഒരു സ്കൂളിൽ നിന്നും ഒരധ്യാപകനും 2 വിദ്യാർത്ഥികൾക്കും പങ്കെടുക്കാം
പങ്കെടുക്കുവാൻ തത്പര്യമുള്ളവർ 18-11-11 നു മുമ്പായി പേരു രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം : ശിവപ്രസാദ്. ആർ ( 9446759596)