'നേത്ര ചികിത്സാ ക്യാമ്പ് 20 ജൂലൈ 2015 സ്കൂൾ ക്യാമ്പസ്'

Saturday, September 18, 2010

വിലവർദ്ധനവ്‌ ( ലേഖനം)

                                                                                                 രാഹുൽ ആർ നായർ.          .                                                                പ്ലാക്കൽപ്പടി
                                                                  XII കൊമേഴ്സ്‌



           
             ഇന്നു ഭാരതം നേരിടുന്ന ഏറ്റവും വലിയ ദുരിതമാണ്‌ വിലവർദ്ധനവ്‌.ഒരു സാധനത്തിൻ ഒരിക്കൽ വില വർദ്ധിച്ചാൽ പിന്നീടൊരിക്കലും അത്‌ കുറയുന്നില്ല.ഇതിൻ ഏറ്റവും വലിയ കാരണമായി കാണപ്പെടുന്നത്‌ ജനസംഖ്യാവർദ്ധനവ്‌ ആണ്‌.
              ഇന്നു ഭാരതത്തിൽ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെ എല്ലാ സാധനങ്ങളുടേയും ഉൾപ്പാദനം വളരെ അപര്യാപ്തമാണ്‌.ഇതും വില വർദ്ധനവിന്‌ കാരണമാകുന്നു.ഭാരതത്തിൻ പര്യാപ്തമായ ധനസമ്പത്ത്‌ ഇല്ലാത്തതിനാൽ വിദേശമൂലധനത്തെ ആശ്രയിക്കേണ്ടി വരുന്നതും, ഇന്ന് ഉൽപാദിപ്പിക്കപ്പെടുന്ന വസ്തുക്കളെല്ലാം തന്നെ അമിത നികുതി നൽകി ഉപഭോക്താവിന്റെ കൈകളിലെത്തുമ്പോഴേക്കും ഇരട്ടി വില നൽകേണ്ടതായി വരുന്നതും വിലവർദ്ധനവിന്‌ അടിത്തറ പാകുന്നു.  ഇതു കൂടാതെ വ്യാപാരികൾ വിലവർദ്ധനവ്‌ ലക്സ്യം കണ്ട്‌ കൂടുതൽ ലാഭം പ്രതീക്ഷിച്ച്‌ സാധനങ്ങൾ തന്റെ അധീനതയിൽ സൂക്ഷിക്കുന്നതും വിലവർദ്ധനവിൻ മറ്റൊരു കാരണമാകുന്നു.
 

          ഈ വിലവർദ്ധനവു തടയാൻ നമുക്ക്‌ സാധിക്കും. എങ്ങിനെയെന്നാൽ വിദേശത്തു നിന്നും സ്വീകരിക്കുന്ന മൂലധനവും മറ്റു വസ്തുക്കളും നമ്മുടെ നാട്ടിൽ തന്നെ ഉറ്റ്പാദിപ്പിച്ച്‌ നാം സ്വയം പര്യാപ്തരായാൽ മാത്രം മതി.നികുതി നിരക്കുകൾ സർക്കാർ ലളിതമാക്കിയാൽ വിലവർദ്ധനവ്‌ ഒരു പരിധി വരെ നിയന്ത്രിക്കുവാൻ സാധിക്കും.

No comments:

Post a Comment