Tuesday, September 28, 2010
Saturday, September 18, 2010
വിലവർദ്ധനവ് ( ലേഖനം)
രാഹുൽ ആർ നായർ. . പ്ലാക്കൽപ്പടി
XII കൊമേഴ്സ്
ഇന്നു ഭാരതം നേരിടുന്ന ഏറ്റവും വലിയ ദുരിതമാണ് വിലവർദ്ധനവ്.ഒരു സാധനത്തിൻ ഒരിക്കൽ വില വർദ്ധിച്ചാൽ പിന്നീടൊരിക്കലും അത് കുറയുന്നില്ല.ഇതിൻ ഏറ്റവും വലിയ കാരണമായി കാണപ്പെടുന്നത് ജനസംഖ്യാവർദ്ധനവ് ആണ്.
ഇന്നു ഭാരതത്തിൽ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെ എല്ലാ സാധനങ്ങളുടേയും ഉൾപ്പാദനം വളരെ അപര്യാപ്തമാണ്.ഇതും വില വർദ്ധനവിന് കാരണമാകുന്നു.ഭാരതത്തിൻ പര്യാപ്തമായ ധനസമ്പത്ത് ഇല്ലാത്തതിനാൽ വിദേശമൂലധനത്തെ ആശ്രയിക്കേണ്ടി വരുന്നതും, ഇന്ന് ഉൽപാദിപ്പിക്കപ്പെടുന്ന വസ്തുക്കളെല്ലാം തന്നെ അമിത നികുതി നൽകി ഉപഭോക്താവിന്റെ കൈകളിലെത്തുമ്പോഴേക്കും ഇരട്ടി വില നൽകേണ്ടതായി വരുന്നതും വിലവർദ്ധനവിന് അടിത്തറ പാകുന്നു. ഇതു കൂടാതെ വ്യാപാരികൾ വിലവർദ്ധനവ് ലക്സ്യം കണ്ട് കൂടുതൽ ലാഭം പ്രതീക്ഷിച്ച് സാധനങ്ങൾ തന്റെ അധീനതയിൽ സൂക്ഷിക്കുന്നതും വിലവർദ്ധനവിൻ മറ്റൊരു കാരണമാകുന്നു.
ഈ വിലവർദ്ധനവു തടയാൻ നമുക്ക് സാധിക്കും. എങ്ങിനെയെന്നാൽ വിദേശത്തു നിന്നും സ്വീകരിക്കുന്ന മൂലധനവും മറ്റു വസ്തുക്കളും നമ്മുടെ നാട്ടിൽ തന്നെ ഉറ്റ്പാദിപ്പിച്ച് നാം സ്വയം പര്യാപ്തരായാൽ മാത്രം മതി.നികുതി നിരക്കുകൾ സർക്കാർ ലളിതമാക്കിയാൽ വിലവർദ്ധനവ് ഒരു പരിധി വരെ നിയന്ത്രിക്കുവാൻ സാധിക്കും.

Wednesday, September 15, 2010
The Beauty of Rain
Nisha Bakkirammal
XII (Commerce)
Oh ! Rain, How beautiful you are!
You are like the angels coming from heaven
When you fall upon the Earth as drops
I hear a music I have never heard before.
Oh! Rain, how beautiful you are!
When you touch my hands very softly
I feel the loving kiss of God
From childhood I am seeing you
You always keep up the same beauty.
Oh! Rain, how beautiful you are!
Oh! Rain I always wonder
What is the secret behind your beauty?
I think its your pure heart
Which is the secret of your divine beauty.
Tuesday, September 14, 2010
ഒരു ശലഭപ്പുഴു
ചിത്രമെടുത്തത് : ശിവപ്രസാദ് ആര്‍ (HSST English)
Wednesday, September 8, 2010
കർപ്പൂരമാവ് (കവിത)
ഗോപിക ബാബു
കൊമേഴ്‌സ്, ഒന്നാം വർഷം
താഴെത്തൊടിയുടെ മൂലയിലായൊരുകൊമേഴ്സ്, ഒന്നാം വർഷം
കർപ്പൂരമാവന്നു നിന്നിരുന്നു,
വേനലിൻ ചൂടിലും ഞങ്ങളാ മാവിന്റെ
ഛായയിൽ വിശ്രമം കൊണ്ടിരുന്നു.
തോഴരാം ഞങ്ങൾക്കു കൈ നിറയെ
നല്ല കുഞ്ഞുണ്ണി മാങ്ങകൾ തന്നിരുന്നു.
മാങ്ങാ വളരുവാനോരോ ദിവസവും
കൌതുകത്തോടെ ഞാൻ കാത്തിരുന്നു.
മാസങ്ങളോരോന്നായോടിമായുന്നത-
ങ്ങാഹ്ലാദത്തോടെ ഞാൻ കണ്ടു നിന്നു.
മാങ്ങാ പഴുത്തു കനിഞ്ഞെന്ന വാർത്ത
ഒരണ്ണാറക്കണ്ണനാൽ ഞാനറിഞ്ഞു.
തേനൂറും മാമ്പഴം കാർന്നവനെന്നോടു
കിന്നാരം ചൊല്ലുവാൻ വന്നിരുന്നു.
തേനൂറും മാമ്പഴം മെല്ലെ നുകരുവാൻ
എന്നിളം നാവു കൊതിച്ചിരുന്നു.
ഒരു നല്ല മാമ്പഴം വീഴ്ത്തണേ എന്നു ഞാൻ
കുഞ്ഞിളം കാറ്റോടു കേണിരുന്നു.
അതു കേൾക്കെ കുസൃതിയിൽ കർപ്പൂരമാവു തൻ
ചില്ലകൾ മെല്ലെയുലച്ചിരുന്നു.
സന്തോഷചിത്തയായ് മാങ്ങാ പെറുക്കുമ്പോൾ
എന്നുള്ളമെന്നും കൊതിച്ചിരുന്നു.
ഒരു നല്ല കർപ്പൂരമാവായി മാറുവാൻ
തണലും മാധുര്യവും നൽകീടുവാൻ;
കിളികൾക്കുമണ്ണാറക്കണ്ണന്മാർക്കും നല്ല
വീടൊരുക്കാൻ ഭക്ഷണം നൽകുവാൻ,
ലോകത്തിനായ് നല്ല കാര്യങ്ങൾ ചെയ്തെന്റെ
ജന്മം സഫലമായ് തീർത്തീടുവാൻ.
Subscribe to:
Posts (Atom)