'നേത്ര ചികിത്സാ ക്യാമ്പ് 20 ജൂലൈ 2015 സ്കൂൾ ക്യാമ്പസ്'

Friday, December 2, 2011

MULLAPERIYAR - SAVE KERALA

 സ്വന്തം മണ്ണിൽ മരണഭീതിയില്ലാതെ  ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി  പോരാടുന്ന ഇടുക്കിയിലെ സഹോദരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്  കങ്ങഴ മുസ്ലിം ഹയർ സെക്കണ്ടറി സ്കൂൾ  വിദ്യാർഥികൾ,  ജീവനക്കാർ, പി റ്റി എ,   മാനേജ്മെന്റ്  എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഐക്യദാർഢ്യറാലിയിൽ നിന്ന്.....


Wednesday, November 23, 2011

Thursday, November 10, 2011

പ്ലാറ്റിനം ജൂബിലി - ബ്ലോഗ് ശില്പശാല

ഒരു സ്കൂളിന് ഒരു ബ്ലോഗ്

ശാസ്ത്ര സാങ്കേതിക വിവരവിനിമയ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ  മുന്നേറ്റങ്ങളിൽ പങ്കാളികളാകുവാൻ ......

സ്കൂളിന്റെ പ്രവർത്തന മികവുകളും വിശേഷങ്ങളും മറ്റു വിദ്യാലയങ്ങളുമായും ലോകവുമായും പങ്കു വയ്ക്കാൻ.....

കുട്ടികളുടെ  സ്റ്റാഫംഗങ്ങളുടേയും കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ ഒക്കെ ലോകം മുഴുവനുമായും പങ്കു വയ്ക്കാൻ......   ബ്ലോഗ്     നമ്മെ സഹായിക്കുന്നു

ഇന്റർനെറ്റിന്റെ അനന്ത സാധ്യതകൾ , ബ്ലോഗ് തുടങ്ങേണ്ടതെങ്ങിനെ? മലയാളം ടൈപ്പ് ചെയ്യുന്നതെങ്ങിനെ?പോസ്റ്റിടുന്നതെങ്ങിനെ? പാട്ടുകളും ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതെങ്ങിനെ... തുടങ്ങി ബ്ലോഗിങ്ങിനെപ്പറ്റി അറിയേണ്ടതെല്ലാമറിയാൻ ഇതാ ഒരവസരം
 
കങ്ങഴ മുസ്ലിം ഹയർ സെക്കണ്ടറി സ്കൂളിൽ     
   
ബ്ലോഗ് ശില്പശാല

2011 നവംബർ 22 ചൊവ്വാഴ്ച 
രാവിലെ 9.30  ന് 
സ്കൂൾ സെമിനാർ ഹാളിൽ .
ക്ലാസ്സുകൾ നയിക്കുന്നവർ :
നിരക്ഷരൻ,  ഹബി,  കൊട്ടോട്ടിക്കാരൻ,  മുരളീകൃഷണ   മാലോത്ത്, ജിക്കു വർഗ്ഗീസ്

ഒരു സ്കൂളിൽ നിന്നും ഒരധ്യാപകനും  2 വിദ്യാർത്ഥികൾക്കും പങ്കെടുക്കാം

പങ്കെടുക്കുവാൻ തത്പര്യമുള്ളവർ  18-11-11  നു മുമ്പായി  പേരു രജിസ്റ്റർ ചെയ്യുക.


കൂടുതൽ  വിവരങ്ങൾക്ക്    ബന്ധപ്പെടാം : ശിവപ്രസാദ്.  ആർ   ( 9446759596)


Wednesday, November 9, 2011

പ്ലാറ്റിനം ജൂബിലി - ക്വിസ് മത്സരം

കങ്ങഴ മുസ്ലിം ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായുള്ള                          ക്വിസ് മത്സരങ്ങൾ               നവംബർ 16 ബുധനാഴ്ച  രാവിലെ 10 മണിക്ക്  നടത്തുന്നു.


വിജയികൾക്കുള്ള കാഷ് പ്രൈസ്
                                                      ഹയർ സെക്കണ്ടറി                   ഹൈസ്കൂൾ
  ഒന്നാം സ്ഥാനം                                     1500                                            1000

  രണ്ടാം സ്ഥാനം                                     1000                                              750
മൂന്നാം സ്ഥാനം                                          500                                              500

ഓരോ വിഭാഗത്തിലും ഒരു സ്കൂളിൽ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.

പൂരിപ്പിച്ച പ്രവേശന ഫാറം 11 - 11 - 2011 നു മുൻപായി സ്കൂളിൽ എത്തിക്കേണ്ടതാണ്.             


Saturday, October 15, 2011

Friday, September 30, 2011

Platinum Jubilee Inauguration

ഘോഷയാത്രയിൽ നിന്ന്



വിശിഷ്ടാതിഥികൾക്കു സ്വാഗതം

 വേദി


OUR SCHOOL

MUSLIM HIGHER SECONDARY SCHOOL, KANGAZHA, KOTTAYAM

Friday, July 1, 2011

സാഹിത്യപ്രശ്നോത്തരി ‌- വിജയികൾ

 വായനവാരം പ്രശ്നോത്തരി
വിജയികൾക്ക് അഭിനന്ദനങ്ങൾ

വായനവാരത്തോടനുബന്ധിച്ചു നടത്തിയ സാഹിത്യപ്രശ്നോത്തരിയിൽ താഴെ പറയുന്നവർ  വിജയികളായി
 ഒന്നാം സ്ഥാനം -    ക്ലാസ്  -  B2
ടീമംഗങ്ങൾ          :  ദിവ്യാ  വിജയൻ
                      ജെമി   M   ഷാജി.

രണ്ടാം സ്ഥാനം  :   ക്ലാസ്  -  C2
ടീമംഗങ്ങൾ         : അബിൻഷാ  ആസാദ്
                    ബാദുഷാ   K T



മൂന്നാം സ്ഥാനം :  ക്ലാസ്  -   A2
ടീമംഗങ്ങൾ       :  അക്ബർ  ഷാ
                    അനൂപ്  K വിജയൻ


വിജയികൾക്ക് അഭിനന്ദനങ്ങൾ






Tuesday, June 21, 2011

വായനാവാരം - 2011 ‌- LITERARY QUIZ

മുസ്ലീം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വായനാ വാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സാഹിത്യ പ്രശ്നോത്തരിയുടെ പ്രാരംഭഘട്ടമത്സരം 21 - 6 - 2011 ചൊവ്വാഴ്ച  നടന്നു. ഫൈനല്‍ മത്സരം 23 - 6 - 2011 വ്യാഴാഴ്ച വൈകിട്ട് 3.00 മണിക്ക് സ്കൂള്‍ സെമിനാര്‍ ഹാളില്‍ വച്ച് നടക്കുന്നു.

ഒന്നാം സ്ഥാനം നേടുന്ന ക്ലാസ്സിന് എവര്‍ റോളിങ് ട്രോഫി.

ടീമംഗങ്ങള്‍ക്ക്
ഒന്നാം സമ്മാനം  -  250 രൂപയുടെ പുസ്തകങ്ങള്‍
രണ്ടാം സമ്മാനം -  150 രൂപയുടെ പുസ്തകങ്ങള്‍
മൂന്നാം സമ്മാനം -  100 രൂപയുടെ പുസ്തകങ്ങള്‍


വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക '