'നേത്ര ചികിത്സാ ക്യാമ്പ് 20 ജൂലൈ 2015 സ്കൂൾ ക്യാമ്പസ്'

Thursday, June 25, 2015

ഔഷധസസ്യ തോട്ടത്തിന്റെ നിർമ്മാണോദ്ഘാടനം

മുസ്ലീം ഹയർ സെക്കണ്ടറി സ്കൂൾ കങ്ങഴ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഔഷധസസ്യ തോട്ടത്തിന്റെ നിർമ്മാണോദ്ഘാടനം കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി ആലീസ് തോമസ് നിർവ്വഹിച്ചു









.

നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം



മുസ്ലീം ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ്  സ്കീം യൂണിറ്റ്  ഉദ്ഘാടനം 25-06-2015 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക്  സ്കൂൾ ആഡിറ്റോറിയത്തിൽ  മാനേജിങ് ബോർഡ് സെക്രട്ടറി ശ്രീ നാസറുദ്ദീൻ വെള്ളാപ്പള്ളിലിന്റെ അദ്ധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ വച്ച് കാഞ്ഞിരപ്പള്ളി MLA  ഡോ. എൻ ജയരാജ്  നിർവ്വഹിച്ചു.

Tuesday, June 23, 2015

Friday, June 12, 2015


NATIONAL SERVICE SCHEME

FIRST AID TRAINING

Indian Institute of Emergency Medical Services  ലെ  ട്രെയ്നേഴ്സ് ആയ ശ്രീ രാജശേഖരൻ നായർ, ശ്രീ അർജ്ജുൻ, ശ്രീ അനിൽ എന്നിവരുടെ നേതൃത്വത്തിൽ എൻ എസ് എസ് വോളണ്ടിയേഴ്സിനായി  ഫസ്റ്റ് എയ്ഡ് ട്രെയിനിങ്ങ് നടന്നു. 14-05-2015 രാവിലെ 9.30 മുതൽ സെമിനാർ ഹാളിൽ വച്ചായിരുന്നു പരിശീലനം.പി റ്റി എ പ്രസിഡന്റ് ശ്രീ ഷാഹുൽ ഹമീദ് വണ്ടാനത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീ അബ്ദുൽ റഹ്മാൻ റാവുത്തറാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തത്.അപകടങ്ങളിൽ പെട്ടവർക്ക് എന്ത് പ്രഥമ ശുശ്രൂഷ നൽകാം,  CPR  എങ്ങിനെ നൽകാം, തുടങ്ങിയ കാര്യങ്ങൾ  ഡമ്മികൾ ഉപയോഗിച്ച് കുട്ടികളെ പരിശീലിപ്പിച്ചു.






NATIONAL SERVICE SCHEME 

നവജീവൻ ട്രസ്റ്റ് സന്ദർശനവും ശ്രമദാനവും

09-05-2015 നു കങ്ങഴ മുസ്ലീം ഹയർ സെക്കണ്ടറി സ്കൂളിലെ  NSS volunteers   ആയ 46 കുട്ടികൾ പ്രിൻസിപൽ സാജിദ്  എ കരിം, എക്കണോമിക്സ് അദ്ധ്യാപകൻ ജോഷി തോമസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ കോട്ടയ നവജീവൻ  ട്രസ്റ്റ് സന്ദർശിച്ചു. ശേഖരിച്ചിരുന്ന വസ്ത്രങ്ങളും പേയ്സ്റ്റ്, സോപ്പ് മുതലായവയും അവിടെ നൽകി. അവടുത്തെ അന്തേവാസികൾക്കൊപ്പം കുറച്ചു സമയം ചെലവഴിച്ചു. ഉച്ച വരെ ശ്രമദാനത്തിലേർപ്പെട്ട ശേഷം അന്തേവാസികൾക്കൊപ്പ ഊണു കഴിച്ചു മടങ്ങി.






NATIONAL SERVICE SCHEME

OLD CLOTH COLLECTION

കോട്ടയം നവജീവൻ ട്രസ്റ്റിലെ അന്തേവസികൾക്കും മറ്റ് നിർദ്ധനർക്കും നൽകുന്നതിനായി 07- -5 -2015 ൽ  ഉപയോഗിച്ച വസ്ത്രങ്ങളുടെ ശേഖരണം എൻ എസ് എസ് വോളണ്ടിയേഴ്സ് നടത്തി.
പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള വസ്ത്രങ്ങൾ വൃത്തുയായി അലക്കി തേച്ച്, സ്കൂളിലെത്തിച്ച് തരം തിരിച്ച് പായ്ക്ക് ചെയ്താണ് നൽകിയത്. സോപ്പ്, റ്റൂത്ത് പെയ്സ്റ്റ് എന്നിവയും നൽകുകയുണ്ടായി. പ്രിൻസിപ്പൽ സാജിദ് എ കരിം, പ്രോഗ്രാം ഓഫീസർ ശിവപ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു.




NATIONAL SERVICE SCHEME

സോപ്പ് നിർമ്മാണ പരിശീലനം

02-05-2015 നു രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ  എൻ എസ് എസ്  വോളണ്ടിയർമാർക്കായി, പ്രോഗ്രാം ഓഫീസർ ശ്രീ ശിവപ്രസാദിന്റെ നേതൃത്വത്തിൽ സോപ്പ് നിർമ്മാണ പരിശീലനം നടന്നു. പ്രിൻസിപ്പൽ  ശ്രീ സാജിദ്  എ കരിം, അദ്ധ്യാപിക ശ്രീമതി മിനിമോൾ കെ കെ  എന്നിവർ സന്നിഹിതരായിരുന്നു. പിയേഴ്സ് സോപ്പാണ് നിർമ്മിച്ചത്.
പമ്പ ഗ്രൂപ്പായിരുന്നു സംഘാടകർ





NATIONAL SERVICE SCHEME

SPECIFIC ORIENTATION

26 - 04 - 2015 നു രാവിലെ 10.00 മണിക്ക്   MHSS Seminar Hall ൽ വച്ച് നാഷണൽ സർവ്വീസ് സ്കീം വോളണ്ടിയർമാർക്കായി ശ്രീ ഡൊമിനിക് ജോസഫിന്റെ നേതൃത്വത്തിൽ specific orientation class  നടന്നു. ഗംഗ ഗ്രൂപ്പായിരുന്നു സംഘാടകർ. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സാജിദ് എ കരിം,     എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ ശിവപ്രസാദ് ആർ എന്നിവരും സന്നിഹിതരായിരുന്നു.