NATIONAL SERVICE SCHEME
FIRST AID TRAINING
Indian Institute of Emergency Medical Services ലെ ട്രെയ്നേഴ്സ് ആയ ശ്രീ രാജശേഖരൻ നായർ, ശ്രീ അർജ്ജുൻ, ശ്രീ അനിൽ എന്നിവരുടെ നേതൃത്വത്തിൽ എൻ എസ് എസ് വോളണ്ടിയേഴ്സിനായി ഫസ്റ്റ് എയ്ഡ് ട്രെയിനിങ്ങ് നടന്നു. 14-05-2015 രാവിലെ 9.30 മുതൽ സെമിനാർ ഹാളിൽ വച്ചായിരുന്നു പരിശീലനം.പി റ്റി എ പ്രസിഡന്റ് ശ്രീ ഷാഹുൽ ഹമീദ് വണ്ടാനത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീ അബ്ദുൽ റഹ്മാൻ റാവുത്തറാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തത്.അപകടങ്ങളിൽ പെട്ടവർക്ക് എന്ത് പ്രഥമ ശുശ്രൂഷ നൽകാം, CPR എങ്ങിനെ നൽകാം, തുടങ്ങിയ കാര്യങ്ങൾ ഡമ്മികൾ ഉപയോഗിച്ച് കുട്ടികളെ പരിശീലിപ്പിച്ചു.
No comments:
Post a Comment